ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം.
ഇതുവരെ 130 പേരെ അപകട സ്ഥലത്തുനിന്നും വിവിധ സേനകൾ രക്ഷപ്പെടുത്തി. 60ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ആണ് നിഗമനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ആഗസ്റ്റ് 5ന് ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയിൽ നിന്ന് 76 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്.
ഘീർഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോർട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകർന്നു. തകർന്ന് വീഴുന്ന കെട്ടിടങ്ങൾക്കിടയിലൂടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക
ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.