ന്യുഡല്‍ഹി: ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് തീരുവ ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്കി. എന്നാല്‍ നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നിലവില്‍ യുഎസ് ഇറക്കുമതിക്ക് 17 ശതമാനം തീരുവയാണ് ഈടാക്കുന്നത്. അത് മാറ്റി യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. നമ്മോട് യുഎസ് അങ്ങനെ ചെയ്താല്‍ തിരിച്ചും അതേ രീതിയില്‍ ചെയ്യണമെന്നും തരൂര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ