ന്യൂഡൽഹി: 72കാരിയായ അമ്മയ്ക്ക് അവിഹിത ബന്ധമെന്ന് ആരോപിച്ച് 39കാരനായ മകൻ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്തു.വൃദ്ധയുടെ പരാതിയിൽ ഡൽഹി പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മകനെതിരെ വൃദ്ധ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ശിക്ഷയായാണ് പീഡനമെന്നുമായിരുന്നു മകന്റെ വിശദീകരണം. താൻ കുട്ടിയായിരിക്കുമ്പോൾ അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ്് 39കാരന്റെ വാക്കുകൾ.
സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് ഡൽഹി സെൻട്രൽ പൊലീസീസ് വ്യക്തമാക്കി. ഭർത്താവിനും മകനും മകൾക്കും ഒപ്പം സെൻട്രൽ ഡൽഹിയിലായിരുന്നു 72കാരി താമസിച്ചിരുന്നത്.
ഭർത്താവിനൊപ്പം വയോധിക സൗദി അറേബ്യയിൽ തീർത്ഥാടനത്തിന് പോയപ്പോൾ അമ്മയിൽ നിന്ന് വിവാഹമോചനം നേടണമെന്നും അമ്മയുടെ സ്വഭാവം ശരിയല്ലെന്നും മകൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദമ്പതികൾ തിരിച്ച് ഡൽഹിയിലെത്തിയത്. അടുത്ത ദിവസമാണ് മകൻ അമ്മയെ പീഡിപ്പിച്ചത്. പിന്നാലെ അമ്മയെ മകളുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
മകൻ അതിക്രമം തുടർന്നതോടെ 72കാരി മകളുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്