ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ സ്പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു. സൈനികനായ യാത്രക്കാരനാണ് എയർപോർട്ടിൽ ഉണ്ടായിരുന്ന സ്പൈസ്ജെറ്റ് ജീവനക്കാരെ മർദിച്ചത്. ബാഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. ജൂലൈ 26 ന് ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്നു യാത്രക്കാരൻ. അധിക ക്യാബിൻ ബാഗേജിന് പണം നൽകണമെന്ന് ജീവനക്കാർ സൈനികനോട് പറഞ്ഞു.
എന്നാൽ, ബോർഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ യാത്രക്കാരൻ എയ്റോബ്രിഡ്ജിൽ കയറാൻ ശ്രമിച്ചു. ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞു. ഇതിൽ പ്രകോപിതനായ യാത്രക്കാരൻ ജീവനക്കാരെ മർദിക്കുകയുമായിരുന്നു.
ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സൈനികനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ
ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,