ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് വിഷ്ണുപ്രിയയുടെ അച്ഛൻ 73കാരനായ സൂര്യനാരായണന്റെ മൃതദേഹം കണ്ടെത്തിയത്.
ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു. പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുന്പേ ജീവൻ നഷ്ടമായി. പ്രതികാരക്കൊലയാണോയെന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബംഗ്ലാവിൽ അതിക്രമിച്ചു കയറിയവർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വിനോദസഞ്ചാരികൾക്കായി വാടകയ്ക്ക് നൽകുന്ന ബംഗ്ലാവിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് യുവാക്കൾ ഇവിടെ താമസിച്ചിരുന്നു.
സൂര്യനാരായണനെ കാണാതായ സമയത്ത് ഇവർ ബംഗ്ലാവിൽ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അതേ സമയം കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2018ൽ വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സൂര്യനാരായണൻ പ്രതിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുപിഐ ഇടപാടുകൾ ഇനി പെട്ടെന്ന് നടക്കില്ല; 10,000 രൂപയ്ക്ക് മുകളിൽ അയക്കാൻ ഒരു
യുപി വോട്ടർ പട്ടിക പുതുക്കലിൽ ബിജെപി കോട്ടകൾക്ക് കനത്ത തിരിച്ചടി; മുസ്ലീം മേഖലകളേക്കാൾ
മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി