അഗർത്തല: ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ ജവാനായ അച്ഛനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ത്രിപുരയിലെ കോവൈ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് പത്താം ബറ്റാലിയൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന രതീന്ദ്ര ദേബ്ബർമയാണ് അറസ്റ്റിലായത്.
തുടർച്ചയായി ഛർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഈ സംഭവത്തിന് പിന്നാലെ ഇയാളുടെ ഭാര്യയായ മിതാലിയാണ് മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി രംഗത്ത് വന്നത്.
പ്രതിയായ രതീന്ദ്രയെ കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആൺകുട്ടി ജനിക്കാത്തതിലുള്ള വിരോധമാണ് രണ്ട് പെൺമക്കളിൽ ഇളയവളായ സുഹാനി ദേബ്ബർമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മിതാലി പൊലീസിനോട് വ്യക്തമാക്കിയത്. ബിസ്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭർത്താവ് കുഞ്ഞിനെ കൊണ്ട് വിഷം കുടിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്