നായ നക്കി മലിനമായ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം ഛത്തീസ്ഗഢ് ഹൈക്കോടതി രംഗത്ത്. ബലോദബസാർ-ഭട്ടപാര ജില്ലയിലെ സർക്കാർ യുപി സ്കൂളിൽ 84 വിദ്യാർഥികൾക്കാണ് നായ നക്കി മലിനമായ ഭക്ഷണം കഴിക്കേണ്ട ദുരവസ്ഥ വന്നത്.
അതേസമയം ഈ 85 വിദ്യാർഥികൾക്കും ഒരു മാസത്തിനകം 25, 000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ അശ്രദ്ധയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിലെങ്കിലും അധികാരികൾ ഇനി കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്