ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും.ഒക്ടോബർ 4 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും ചടങ്ങ് നടക്കുക.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻ നാളെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് നടൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദാ സാഹിബ് ഫാൽകെ പുരസ്കാരം മലയാള മണ്ണിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.
ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; 8,370 കോടിയുടെ ആണവ വിപ്ലവം യാഥാർത്ഥ്യത്തിലേക്ക്
വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പാറ്റ: 10 ലക്ഷം രൂപ പിഴ
എൻ.ആർ.ഐ ആയവർ അക്കൗണ്ട് മാറ്റിയില്ലേ? കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ