ചെന്നൈ: ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ വിൽപനയും നിർമാണവും വിതരണവും നിരോധിച്ച് തമിഴ്നാട് സർക്കാർ.
ആല്‍മണ്ട് കിറ്റ് സിറപ്പിന്റെ വില്‍പ്പന ഉടനടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും തമിഴ്നാട് ഡ്ര ഗ് കണ്ട്രോള് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതും വിൽക്കുന്നതിനും കർശന വിലക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ രാജ്യത്ത് കുട്ടികള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.ോ
നിലവില്‍ മരുന്ന് കൈവശമുള്ളവര്‍ അവ സുരക്ഷിതമായി ഒഴിവാക്കാൻ അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് വിശദമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബിഹാറിൽ നിന്നായിരുന്നു ഈ കഫ് സിറപ്പ് നിർമ്മിച്ച് എത്തിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ചിലപ്പോൾ മരണത്തിന് വരെ കാരണമാകുന്നതാണ് ഈതലീന്‍ ഗ്ലൈക്കോള്‍. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് നൽകുന്ന മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുപിഐ ഇടപാടുകൾ ഇനി പെട്ടെന്ന് നടക്കില്ല; 10,000 രൂപയ്ക്ക് മുകളിൽ അയക്കാൻ ഒരു
യുപി വോട്ടർ പട്ടിക പുതുക്കലിൽ ബിജെപി കോട്ടകൾക്ക് കനത്ത തിരിച്ചടി; മുസ്ലീം മേഖലകളേക്കാൾ
മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി