ന്യൂഡല്‍ഹി: വിചാരണ കോടതികളെ 'കീഴ്കോടതികള്' എന്ന് വിശേഷിപ്പിക്കുന്നത് വിലക്കി സുപ്രീം കോടതി. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാന്‍ രജിസ്ട്രിക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. സുപ്രീം കോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ കീഴ്കോടതിയെന്ന് വിശേഷിപ്പിക്കുന്ന പരാമര്‍ശം ഉണ്ടാകരുതെന്നും പകരം വിചാരണ കോടതിയെന്നു തന്നെ പറയണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊലക്കേസുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കീഴ്കോടതികള് എന്ന് വിശേഷിപ്പിക്കുന്നത് കോടതികളുടെ അന്തസ് കെടുത്തുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ