റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്‌സലേറ്റുകൾ കൊല്ലപ്പെട്ടു. അംബഗഡ് മോഹ്ല ചൗക്കി ജില്ലയിൽ ബുധനാഴ്ച പകലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
നക്‌സൽ വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാ സേനയുടെ സംഘം മദൻവാഡ മേഖലയിലെ വനത്തിലാണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്.
വെടിവയ്പ് അവസാനിച്ചതിനു ശേഷം സംഭവസ്ഥലത്തുനിന്ന് നക്‌സലേറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തു.പ്രശ്‌നബാധിത മേഖലയായ ഇവിടം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
ദിവസങ്ങളായി തുടരുന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇന്നലത്തെ വെടിയ്‌പെന്നാണ് വിവരം. സ്ഥലത്ത് വൈകുന്നേരം വരെ തെരച്ചിൽ തുടർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്