ദില്ലി: ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോൺഗ്രസ് നീക്കം. നേരത്തെ കെ.സി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.
എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം.
സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കോൺഗ്രസുയർത്തുന്ന ആവശ്യം.
ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
