ഡൽഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ദീവാപലി ആഘോഷവും.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതും ഇതാദ്യമാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗമാണ് മാനവികതയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലേക്ക് ദീപാവലി ആഘോഷത്തെ ഉൾപ്പെടുത്തിയത്.
കേരളത്തിൽ നിന്നുള്ള മുടിയേറ്റ്, കൂടിയാട്ടം എന്നീ സാംസ്കാരിക ഇനങ്ങൾക്ക് പുറമെ യോഗ, ദുർഗാപൂജ, കുംഭമേള, ദർഭ നൃത്തം തുടങ്ങി 15 ഇനങ്ങൾ ഇന്ത്യയിൽ നിന്ന് നേരത്തേ തന്നെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാൻ വിനോദമായ അൽ മുഹൈബി, എത്യോപ്യയിലെ പുതുവർഷാഘോഷമായ ഗിഫാത്ത, ഇൗജിപ്തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി,ഘാനയിലെ നൃത്ത–സംഗീതം ചിലിയിലെ സർക്കസ് പൈതൃകം, ഐസ്ലണ്ടിലെ നീന്തൽകുളങ്ങൾ എന്നിവയും ഇൗ വർഷം യുണെസ്കോ പട്ടികയിൽ ഇടം പിടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി