യു.പി: ഉത്തർ പ്രദേശിൽ ആറ് മാസത്തേക്ക് സമരം നിരോധിച്ച് യോഗി സർക്കാർ. എസൻഷ്യൽ സർവീസസ് മെയിൻ്റനൻസ് ആക്ട് (എസ്മ) ഉപയോഗിച്ചാണ് യോഗി സർക്കാർ യുപിയിൽ ആറ് മാസത്തേക്ക് സമരം നിരോധിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ എല്ലാ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത കർഷക സമരത്തിനിടെയാണ് തീരുമാനം.
നിയമവിരുദ്ധമായ സമരത്തിന് പ്രേരിപ്പിക്കുന്ന ഏതൊരു വ്യക്തിയെയും വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാരെയും വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനും ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താനും നിയമം പോലീസിന് അധികാരം നൽകുന്നു.
നേരത്തെ കൊവിഡ് 19 മഹാമാരിയുടെ സമയത്തും 2021 മെയ് മാസത്തിലും സർക്കാർ ആറ് മാസത്തേക്ക് പണിമുടക്കുകൾ നിരോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി