മുസ്ലീമായ യുവതിയെ വിവാഹം കഴിച്ചതിൽ കലഹം; മാതാപിതാക്കളെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം പുഴയിലെറിഞ്ഞ് മകൻ

DECEMBER 18, 2025, 2:46 PM

മുസ്ലീമായ യുവതിയെ വിവാഹം കഴിച്ചതിൻ്റെ പേരിൽ മകനോട് കലഹിച്ച മാതാപിതാക്കൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ജൗൺപൂരിൽ എൻജിനീയറായ മകനാണ് മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങൾ പുഴയിലെറിഞ്ഞതായി പൊലീസ് കണ്ടെത്തിയത്.

മുൻ റെയിൽവേ ജീവനക്കാരനായ ശ്യാം ബഹാദൂറും ഭാര്യ ബബിതയുമാണ് കൊല്ലപ്പെട്ടത്. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്.

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് മകൻ അംബേഷ് ഇതര മതസ്ഥയായ യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ അവർക്ക് രണ്ട് കുട്ടികളും ജനിച്ചിരുന്നു. എന്നാൽ അംബേഷിൻ്റെ മാതാപിതാക്കൾ ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല.

vachakam
vachakam
vachakam

മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാനും അവർ സമ്മതിച്ചിരുന്നില്ല. ഭാര്യയെ ഉപേക്ഷിക്കാൻ പിതാവ് ശ്യാം ബഹാദൂർ മകനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ പിതാവിൻ്റെ ആവശ്യപ്രകാരം മകൻ വിവാഹമോചനം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഭാര്യ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

എന്നാൽ വിവാഹ മോചനത്തിന് വേണ്ടി ഭാര്യക്ക് നഷ്ടപരിഹാരമായി നൽകേണ്ട പണം അംബേഷ് മാതാപിതാക്കളോട് ആവശ്യപ്പെടുകയും അവർ നൽകാൻ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകം നടത്താൻ യുവാവ് തയ്യാറായതെന്ന് പൊലീസ് അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam