ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. രാഹുലിനൊപ്പം തേജസ്വി യാദവും യാത്രയിലുണ്ട്. യാത്ര 12 ദിവസം കൊണ്ട് 1,300 കിലോമീറ്റർ പൂർത്തിയാക്കും.
സെപ്റ്റംബർ ഒന്നിന് പാറ്റ്‌നയിലാണ് സമാപന റാലി. രാഹുലിന്റെ വോട്ടർ അധികാർ യാത്ര തുടങ്ങുന്ന ദിവസം തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക വാർത്താ സമ്മേളനവുമെന്നതും ശ്രദ്ധേയം.
രാഹുൽ ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേട് രാജ്യമെമ്പാടും തുടർ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. കേരളത്തിലുൾപ്പെടെ വിവിധ പാർട്ടികളും മുന്നണികളുമെല്ലാം രാഹുൽ ഉന്നയിച്ചതിനു സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇത്തരം ആക്ഷേപങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുമോയെന്നും രാജ്യം ഉറ്റു നോക്കുന്നുണ്ട്. വൈകുന്നേരം റാലിയേത്തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലെ രാഹുലിന്റെ പ്രതികരണത്തെയും രാഷ്ട്രീയ വൃത്തങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്