പട്ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു.
ഡിസംബർ 15 ന് ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു നിതീഷ് കുമാർ അപമര്യാദയായി പെരുമാറിയത്.
ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈ മാസം 20 നു ജോലിയിൽ ചേരാനാണു നിയമനക്കത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
