കാഞ്ചീപുരത്ത് എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റതായി റിപ്പോർട്ട്. ഖമ്മൻ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
8 വയസ്സുള്ള മകനുമൊത്ത് കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തെ എടിഎമ്മിലെത്തിയതായിരുന്നു യുവാവ്. കാർഡ് ഇട്ടശേഷം പിൻ നമ്പർ ടൈപ്പ് ചെയ്യുന്നതിനിടെ കീപാഡിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വലതു കയ്യിൽ ശക്തിയേറിയ വൈദ്യുതാഘാതമേറ്റതോടെ ചാടി പുറത്തിറങ്ങിയ വെങ്കടേശൻ ഉടൻ തന്നെ കാഞ്ചീപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കീപാഡിൽ വൈദ്യുതി പ്രവാഹമുള്ളതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്