യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരവനിത തന്നെ; തെളിവുകളുമായി ഹിസാര്‍ പൊലീസിന്റെ കുറ്റപത്രം

AUGUST 16, 2025, 11:09 AM

ഹിസാര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. 2,500 പേജുള്ള കുറ്റപത്രത്തലാണ് ജ്യോതി മല്‍ഹോത്ര പാക് ചാരയാണെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കിയത്. 

ജ്യോതി ഒന്നിലധികം തവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ്‌സാന്‍-ഉര്‍-റഹീമുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഡാനിഷിനെ ഇന്ത്യ പുറത്താക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെ കുറിച്ച് പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയിരുന്നു. 

ജ്യോതി മല്‍ഹോത്ര ഏറെക്കാലമായി പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയിരുന്നതായി ഹിസാര്‍ പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്‌ഐ ഏജന്റുമാരായ ഷാക്കിര്‍, ഹസന്‍ അലി, നാസിര്‍ ധില്ലന്‍ എന്നിവരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു.

vachakam
vachakam
vachakam

ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്ര ഓപ്പറേഷന്‍ സീന്ദൂറിന് ശേഷം മെയ് 16 ന് ഹരിയാനയിലെ ഹിസാറില്‍ വെച്ചാണ് അറസ്റ്റിലായത്. നേരത്തെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം ജ്യോതി മല്‍ഹോത്ര കേരളത്തിലുമെത്തി ട്രാവല്‍ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ജ്യോതിയുടെ ഇത്തരം യാത്രകളെപ്പറ്റി പൊലീസ് അന്വേഷണം നടക്കുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam