അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾക്കായി പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി

MAY 5, 2025, 3:00 AM

കൊച്ചി:   അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾക്കായി പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി.

എറണാകുളം സിബിഐ കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. ജയരാജനൊപ്പം ടിവി രാജേഷും അടക്കമുള്ള പ്രതികളും എത്തിയിരുന്നു. 

കേസിൽ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികൾ ഇതിനോടകം മരിച്ചു. പി ജയരാജനും ടിവി രാജേഷും മുപ്പത്തി രണ്ടും, മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവർക്കുമെതിരെ കൊലപാതകം ക്രിമിന‍ൽ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങൾ.

vachakam
vachakam
vachakam

പി ജയരാജൻറെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 

കേസിലെ ഒന്നാം സാക്ഷി സക്കറിയെയാണ് ഇന്ന് വിസ്തരിക്കുന്നത്. ഷുക്കൂറിനൊപ്പം കുത്തേറ്റ ആളാണ് സക്കറിയ. ജൂൺ 9 നുള്ളിൽ 21 സാക്ഷികളെ വിസ്തരിക്കാൻ സമൻസ് അയച്ചിട്ടുണ്ടെന്ന് അഡ്വ മുഹമ്മദ്‌ ഷാ പറ‍ഞ്ഞു. നിഷ്ഠൂരമായ കൊലപാതകത്തിൽ ഷുക്കൂറിനും കുടുംബത്തിനും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷുക്കൂറിന് നീതി ലഭിക്കാൻ മുസ്‌ലിം ലീഗ് ഏതറ്റം വരെയും പോകുമെന്നും ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ കരീം ചേളേരി പ്രതികരിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam