കൊച്ചി: സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദുവും തോമസ് ഐസക്കും. വിവാദ കത്ത് ചോർന്നു കിട്ടി എന്നാണ് പറയുന്നത്.
ആരോപണം ഉന്നയിച്ച ആൾ തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ് ബുക്കിൽ ഇട്ട കത്ത് അല്ലെ അത്. അതെങ്ങനെ രഹസ്യ രേഖയാകും. രാജേഷ് കൃഷ്ണയെ അറിയാം, വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
തലശ്ശേരിയിലെ വ്യവസായിയുടെ വെളിപ്പെടുത്തൽ എല്ലാം അസംബന്ധമാണെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ബെനാമി എന്ന് പറഞ്ഞത് അസംബന്ധമാണ്. അത് പിൻവലിച്ചില്ലെങ്കിൽ ഷെർഷാദിനെതീരെ നിയമ നടപടി സ്വീകരിക്കും. ഷെർഷാദ് ആരാണെന്ന് അന്വേഷിച്ചു നോക്കണം. ഇയാൾക്കെതിരെ മൂന്ന് കോടതി ഉത്തരവ് ഉണ്ട്. ഷെർഷാദിന്റെ ബാങ്ക് വായ്പ മുടങ്ങിയപ്പോൾ താൻ വിളിച്ചിട്ടുണ്ട്. പലരുടെയും വായ്പ മുടങ്ങിയ ഘട്ടത്തിൽ വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കത്ത് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പാർട്ടിയിൽ ഉത്തരവാദപ്പെട്ടവരോട് ചോദിക്കണമെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്