കോട്ടയം∙: മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഫൊറൻസിക്, ഇൻക്വിസ്റ്റ് റിപ്പോർട്ടുകൾ.
ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതം കാരണമാണു മരണമെന്നാണു പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഭാരമുള്ള വസ്തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നിരുന്നതായാണ് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരുക്കേറ്റിരുന്നു.
തലയുടെ മുക്കാൽ ശതമാനവും തകർന്നിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്