കാസർകോട്: റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.
കാറഡുക്ക ബെള്ളിഗെയിലാണ് സംഭവം. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്.
പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി.
കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും