തിങ്കളാഴ്ച അവധി ഇല്ല കേട്ടോ! കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ 

JULY 5, 2025, 7:14 AM

തിരുവനന്തപുരം:  മുഹറത്തിന് തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന്  സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ  മുഹറം അവധി ഞായറാഴ്ച തന്നെയായിരിക്കും. 

 കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്.

ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ  മുഖ്യമന്ത്രിക്ക്  കത്ത് നൽകിയിരുന്നു.

vachakam
vachakam
vachakam

 ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. 



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam