തിരുവനന്തപുരം: മഴക്കാലം കഴിഞ്ഞു. ഇനി പതിയെ വേനൽക്കാലത്തിന്റെ വരവാണ്. ഇതിനോടകം കേരളത്തിലെ പലസ്ഥലങ്ങളിലും ചൂട് അനുഭവപ്പെട്ട് തുടങ്ങി. സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില.
കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15 ഓടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്.
തുലാം വർഷം പിൻ മാറിയതോടെ ചൂട് കൂടാൻ തുടങ്ങി. ഇതിന് ശേഷം കേരളത്തിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്