കോഴിക്കോട്: ഒരു സ്വകാര്യ ബാങ്ക് വഴി മാത്രം 5 വർഷത്തിനിടെ കേരളത്തിൽനിന്നു 2700 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തിയെന്ന് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി.
എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂർ പാക്കേജുകളെന്ന പേരിലുമാണ് പണം കടത്തിയത്.
നികുതി വെട്ടിച്ചും വ്യാജരേഖ ഉപയോഗിച്ചും അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചും നടത്തിയ ഇടപാടുകൾ ആയതിനാൽ, കടത്തിയതു കള്ളപ്പണമാണെന്ന നിഗമനത്തിലാണ് ആദായനികുതി വകുപ്പ്.
ലഹരിമരുന്നു സംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും അനധികൃത സമ്പാദ്യം ബാങ്ക് വഴി തന്നെ വിദേശത്തേക്ക് ഒഴുകിയതായാണു സംശയിക്കുന്നത്.
അൻപതോളം റഫറൽ ഏജന്റുമാർ വഴി നടന്ന 65,000ൽ പരം ഇടപാടുകളിലാണ് 2700 കോടി രൂപ കേരളത്തിൽ നിന്നു മാത്രം കടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുമോ? നിലപാട് വ്യക്തമാക്കി അബിൻ വർക്കി
കശുവണ്ടി അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും
`ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും അങ്ങോട്ട് ആവശ്യപ്പെടില്ല': പി കെ കുഞ്ഞാലിക്കുട്ടി
ഉപമുഖ്യമന്ത്രി സ്ഥാനം: നിലപാട് വ്യക്തമാക്കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍