ഒറ്റ ദിവസം വെടിവച്ച് കൊന്നത് 13 കാട്ടുപന്നികളെ 

JULY 17, 2025, 2:08 AM

മലപ്പുറം: മമ്പാട് പഞ്ചായത്തില്‍ ഒറ്റ ദിവസം വെടിവച്ച് കൊന്നത് 13 കാട്ടുപന്നികളെ.

കാട്ടുപന്നി ശല്യം രൂക്ഷമായ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട വാര്‍ഡിലെ പള്ളിപ്പടി, ചെമ്മരം, കൂട്ടിലങ്ങാടി, കാട്ടുമുണ്ട ഭാഗങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികളെയാണ് മമ്പാട് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയ ലൈസന്‍സുള്ള ഷൂട്ടര്‍ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാര്‍ വെടിവച്ച് കൊന്നത്. 

രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികള്‍ പുലര്‍ച്ചെയാണ് മടങ്ങുന്നത്. ടാപ്പിംഗ് തൊഴിലാളികള്‍, പ്രഭാത സവാരിക്കാര്‍, തൊഴിലാളികള്‍, മദ്രസകളിലേക്ക് പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ കാട്ടുപന്നി ശല്യം മൂലം ഭീതിയിലാണ്.  

vachakam
vachakam
vachakam

വെടിവെച്ചിട്ട പന്നികളെ വനപാലകരുടെ സാന്നിധ്യത്തില്‍ മണ്ണെണ്ണ ഒഴിച്ച് ജഡങ്ങള്‍ കുഴിച്ചിട്ടു. മമ്പാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ടു ദിവസങ്ങളിലായി കാട്ടുപന്നികളുടെ ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam