പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലെ ആശിർനന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.
ആശിർനന്ദ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. സുഹൃത്തിൻ്റെ നോട്ടുപുസ്തകത്തിന്റെ പിറകിലാണ് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുറിപ്പ് പോലീസിന് കൈമാറി എന്നും ആശിർനന്ദയുടെ സഹപാഠികൾ പറഞ്ഞു.
തൻ്റെ ജീവിതം അധ്യാപകർ തകർത്തുവെന്ന് കുറിപ്പിൽ എഴുതിവെച്ചിരുന്നതായാണ് സുഹൃത്ത് അറിയിച്ചത്. അധ്യാപകരായ അമ്പിളി, അർച്ചന എന്നിവരുടെ പേര് കൂടി കുറിപ്പിൽ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞെന്നും സഹപാഠി അറിയിച്ചു.
അതേ സമയം, മരണത്തിന് മുമ്പ് ആശിർനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആശിർനന്ദയുടെ സുഹൃത്ത് കുറിപ്പ് കൈമാറിയെന്നും നാട്ടുകൽ പൊലീസ് പറഞ്ഞു. മരണപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ വീടും പഠിച്ച ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്ക് കോൺവെൻ്റ് സ്കൂളും ബാലാവകാശ കമ്മിഷൻ നാളെ സന്ദർശിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം