പത്തനംതിട്ട: രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ കോൺക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ. വിവരാവകാശ രേഖയിലാണ് ഈ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല സന്ദർശനത്തിനായി ഒക്ടോബർ 22 നാണ് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത്.
രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിൻറെ ടയറുകൾ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിൻറെ കോൺക്രീറ്റിൽ താഴുകയായിരുന്നു.
രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്പാണ് കോൺക്രീറ്റ് ഇട്ടത്. ഹെലികോപ്ടർ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത്.
രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് കോപ്റ്റർ തള്ളി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് കോപ്റ്റർ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
