പാലക്കാട് : ഒറ്റപ്പാലം കണ്ണിയംപുറത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണം വെച്ച് ചീട്ടുകളിച്ച 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരിൽനിന്ന് ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന കാൽ ലക്ഷം രൂപയും (25,000 രൂപ), പണമിടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പോലീസ് പിടിച്ചെടുത്തു.
വീട്ടുടമ ഉൾപ്പെടെയുള്ളവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്.
കൂടാതെ, സംഭവസ്ഥലത്തുണ്ടായിരുന്ന 6 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം, വാണിയംകുളം, ഓങ്ങല്ലൂർ, വാടാനംകുറുശ്ശി, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി