കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാരൻ പിടിയിൽ. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
കോഴിക്കോട് മാറാട് അരക്കിണർ സ്വദേശിയായ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ(24)യാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
പരാതി നൽകിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ മലപ്പുറം ജില്ലയിലെ വാഴയൂരിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ അരുൺ, സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്‌ലാൽ, സിപിഒ ജിതിൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.
സ്വകാര്യ ബസ് ജീവനക്കാരനായ ശബരീനാഥൻ യുവതിയെ സ്‌നേഹം നടിച്ച് വശീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മൂന്നിന് യുവതിയുമൊത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ എത്തിയ ഇയാൾ നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.
യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ സമാനരീതിയിൽ പീഡിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്