തൃശൂര്‍: അടാട്ട് അമ്പലംകാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതായാണ് കരുതുന്നത്.
ശില്പ (30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. ശില്പയെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കട്ടിലില്‍ കമിഴ്ന്ന് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് ഇന്നലെ രാത്രി ശില്പയുടെ ഭര്‍ത്താവ് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശില്പയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സഭകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിച്ചു: കേന്ദ്രത്തിനെതിരെ ആരോപണവുമായി ബിഷപ്പ് പാംപ്ലാനി
വീണ്ടും വിവാദ പരാമർശവുമായി ബി.ഗോപാലകൃഷ്ണൻ
പോളിംഗ് ദിനത്തിൽ അപായപ്പെടുത്താൻ സാധ്യത: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടി കെ ഗോവിന്ദൻ; ഹൈക്കോടതി
വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍