ചെന്നൈ: തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഏഴുപേരാണ് ഒമ്നി വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഒമ്നി വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്