മുന്‍ എംഎല്‍എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
കെ.കെ. രാഗേഷ് ഒഴിഞ്ഞ സാഹചര്യത്തിലാണ് എ. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയാണ്. എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായിരുന്നു.
കോഴിക്കോട് എംഎല്‍എ ആയിരുന്ന കാലയളവില്‍ സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പാക്കിയ പ്രിസം പദ്ധതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്നും അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കുമെന്നും പ്രദീപ് കുമാര്‍ പ്രതികരിച്ചു. സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്