തിരുവനന്തപുരം: അദ്ധ്യാപിക ക്ലാസെടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. ആനാവൂർ സ്കൂളിലാണ് ദാരുണ സംഭവം ഉണ്ടായത്. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശാല ജിഎച്ച്എസ്എസിലെ ഗണിത ശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ആനാവൂർ സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാനാണ് അദ്ധ്യാപികയെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് വിനോദിനി കുഴഞ്ഞുവീണത്.
ഉടൻ തന്നെ മറ്റ് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ