കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി ജസ്റ്റിൻ(25) ആണ് മരിച്ചത്.
അനുമതിയില്ലാതെയാണ് ജസ്റ്റിനും സുഹൃത്തും വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്.ഒൻപത് മണി മുതൽ അഞ്ച് മണിവരെയാണ് ടൂറിസ്റ്റുകൾക്ക് വെള്ളച്ചാട്ടത്തിന് സമീപം പ്രവേശിക്കാൻ അനുമതിയുള്ളൂ.വൈകിട്ട് 5.30 വരെ ഇവിടെ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നു.ലൈഫ് ഗാർഡ് ഇല്ലാത്ത സമയത്താണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്.വെള്ളത്തിൽ വീണ ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ച് ആളുകളെ അറിയിക്കുകയും സമീപത്ത് ഉണ്ടായിരുന്ന അരിപ്പാറയിലെ ലൈഫ് ഗാർഡ് ഉടനെയെത്തി മുങ്ങിയെടുക്കുകയുമായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്