കൊച്ചി: സമൂഹമാധ്യമത്തിലൂടെ നടിമാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ യൂട്യൂബർ സന്തോഷ് വർക്കിക്ക് ജാമ്യം ലഭിച്ചു.
സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരെ കേസ് എടുത്തിരുന്നത്.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു.
എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്.
അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്