കൊട്ടാരക്കര: സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി.
കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്.
കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു.
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍ പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മുരളീധരന്‍ പിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
