ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവ് 

MAY 2, 2025, 6:59 AM

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ  അടുത്ത ബന്ധു കൂടിയായ പ്രതി രാജീവിനെ (41) നാൽപ്പത്തിയേഴ് കൊല്ലം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 8മാസം കൂടുതൽ തടവ് അനുഭവിക്കണം.

                2020 സെപ്റ്റംബർ 25 രാവിലെ 11.45ഓടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കേസിനാസ്പദമായ   സംഭവം നടന്നത്. ഈ  സമയം കുട്ടിയുടെ ചേച്ചിവീട്ടിൽ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്ന കണ്ട് പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്തു അടിച്ച് ഓടിച്ചു.

പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിചത് കേട്ട നാട്ടുകാർ ഓടി എത്തിയാണ് പോലീസിൽ അറിയിച്ചത് .

vachakam
vachakam
vachakam

സംഭവത്തെ കുറിച്ച് കൂടുതൽ  അന്വേഷിച്ചപ്പോൾ മുറിയിൽ നിന്ന സമയത്ത് പ്രതി കുട്ടിയെ വലിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയിമർദ്ദിച്ചതിനു ശേഷം പീഡിപ്പിച്ചു എന്നു പറഞ്ഞു. ഇതിന് മുൻപും രണ്ട് തവണ കുട്ടിയെ പീഡിപ്പിച്ചതായും പറഞ്ഞു .പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ പുറത്ത് പറയാത്തതാണ്.ഡൗൺസിൻഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

                 പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.പ്രോസിക്യൂഷൻ 31സാക്ഷികളെ വിസ്തരിക്കുകയും 31രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.നെടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി,വി.രാജേഷ് കുമാർ,പി എസ്.വിനോദ് എന്നിവരണെ കേസ് അന്വേക്ഷിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam