ഇടുക്കി: ഇടുക്കി മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. സരോജിനി എന്ന 72 കാരിയുടെ സഹോദരി പുത്രനാണ് ഇയാൾ.
2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2021ലായിരുന്നു സ്വത്ത് തർക്കത്തിൻ്റെ പേരിൽ 72കാരിയായ സരോജിനിയെ സഹോദരിയുടെ മകൻ തീക്കൊളുത്തി കൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. പാചക വാതക സിലിണ്ടർ തുറന്നിട്ടു. സരോജിനിയുടെ വാരിയെല്ലുകൾ ചവിട്ടി തകർത്തതായും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.
മുട്ടം കാക്കൊമ്പിൽ സരോജിനിയെന്ന വയോധിക, സഹോദരയുടെ മകൻ സുനിൽകുമാറിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ പേരിലുളള മുഴുവൻ ഭൂസ്വത്തും സുനൽകുമാറിന് നൽകാമെന്ന് സരോജിനി ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് സ്വത്ത് ഭാഗം വച്ചപ്പോൾ മറ്റ് സഹോരരിമാരുടെ മക്കൾക്ക് കൂടി നൽകിയതാണ് വൈര്യാഗ്യത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
