കൊച്ചി: നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ പരിശോധന ഉണ്ടായാൽ എഎംഎംഎ പൂർണ്ണ പിന്തുണ നൽകുമെന്ന പ്രതികരണവുമായി നടി അൻസിബ ഹസൻ രംഗത്ത്. സിനിമയിലെ ലഹരി ഉപയോഗത്തിൽ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.
അതേസമയം മലയാള സിനിമയിലെ ലഹരി ബന്ധങ്ങൾ പരിശോധിക്കുമെന്ന് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് എൻസിബി വ്യക്തമാക്കിയിരുന്നു. എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്