സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന; ചിത്രങ്ങൾ പങ്കുവച്ചു വി. ശിവന്‍കുട്ടി 

DECEMBER 16, 2025, 2:50 PM

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. മുഖ്യമന്ത്രിക്കും ഭാവനയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം മന്ത്രി വി. ശിവന്‍കുട്ടി ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

'സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാന താരം ഭാവനയ്ക്കും ഒപ്പം' എന്ന അടികുറിപ്പോടെ ആണ് വി. ശിവന്‍കുട്ടി ചിത്രങ്ങള്‍ പങ്കുവച്ചത്.

മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രജേന്ദ്ര അര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam