ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയും. ഞങ്ങൾ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. അടൂർ പ്രകാശിൻ്റേത് വ്യക്തിപരമായ മറുപടി. വിധി വായിച്ച ശേഷം കൂടുതൽ വിവരങ്ങൾ പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അടൂര്‍ പ്രകാശിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും വ്യക്തമാക്കി.
യുഡിഎഫിന്റെ ചെയർമാൻ പ്രതിപക്ഷ നേതാവാണ്. നടിയെ ആക്രമിച്ച കേസിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും എം എം ഹസ്സന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കാറ്റു മാറി വീശും. നടിയെ ആക്രമിച്ച കേസില്‍ സർക്കാർ അപ്പീൽ പോവുക സ്വാഭാവികം. അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
