തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പ്രതിരോധം തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ രാഹുൽ മാങ്കൂട്ടത്തിൽ അഞ്ചാം ദിനം തിരിച്ചെത്തിയത്.
അതേസമയം അടിസ്ഥാനപരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു.
എന്നാൽ രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ സംഭാഷണം നടന്നതെന്ന് രാഹുൽ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. മറ്റ് ആരോപണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്