രാഹുൽ പാലക്കാട്ടിറങ്ങിയാൽ ജനം ചൂലെടുക്കും;  വി. മുരളീധരന്‍

AUGUST 26, 2025, 9:09 AM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി നിലനിര്‍ത്താനുള്ള രാഷ്ട്രീയനാടകം മതിയാക്കണമെന്ന്  മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍. 

 'ജനപ്രതിനിധിയായി ഇരിക്കേണ്ട ആള്‍ പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയുടെ ലംഘനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്. 

രാഹുലിനെ നീക്കുമ്പോള്‍ ഹൃദയവേദന ഉണ്ടായി എന്ന് പറയുന്ന വി.ഡി. സതീശന് രാഹുലിന്റെ ചെയ്തികള്‍ക്ക് ഇരയായവരുടെ ഹൃദയവേദന മനസിലാകുന്നില്ലേ?' മുരളീധരന്‍ ചോദിച്ചു.

vachakam
vachakam
vachakam

പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയാല്‍ വിഷയം അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്ന്  കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വത്തില്‍ പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളെ ജനം ചുമക്കണമെന്ന പറയുന്നതിലെ അവസരവാദ സമീപനം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

'പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസ് ആണ്. ഇരട്ടച്ചതിയാണ് പാലക്കാട്ടെ ജനതയോട് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പദവിയില്‍ നിന്ന് നീക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണ്. എന്നാല്‍, പാലക്കാട്ട് വന്നിറങ്ങിയാല്‍ ജനം രാഹുലിന് നേരെ ചൂലെടുക്കും.' മുരളീധരന്‍ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam