കൊല്ലം : കെപിസിസി നേതൃമാറ്റത്തെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതിയ കെപിസിസി അധ്യക്ഷനേയും മറ്റ് ഭാരവാഹികളേയും നിയമിച്ച എഐസിസി തീരുമാനം ആന്‍റണി പൂർണമായി സ്വാഗതം ചെയ്തു.
തീരുമാനത്തെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ജനാധിപത്യ വിശ്വാസികളും സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ആന്റണി അറിയിച്ചു.
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇടതുപക്ഷ ഭരണത്തിൽ അസ്വസ്ഥരാണെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ യുഡിഎഫ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പ്രതിസന്ധികളിൽ കോൺഗ്രസിനെ കെ. സുധാകരൻ ധീരമായി നയിച്ചുവെന്ന് എ.കെ. ആൻണി പറഞ്ഞു. കെ. സുധാകരനെ കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവായി നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നു.
സുധാകരന്റെ കാലഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് പാർട്ടിയുടെയും യുഡിഫിന്റെ നന്മയ്ക്ക് വേണ്ടി കൂട്ടായ തീരുമാനം എടുക്കുന്ന നേതൃത്വമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്