ഇടുക്കി: ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം.
തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഉടുമ്പൻചോല നിയോജക മണ്ഡലം. ഇരട്ടവോട്ട് ചെയ്യിക്കുന്ന രീതി വർഷങ്ങളായി തുടരുന്നുണ്ടെന്നും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് തമിഴ്നാട് സ്വദേശികളെ വോട്ടർ പട്ടികയിൽ ചേർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സേനാപതി വേണു പറഞ്ഞു.
തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് അവിടെയും വോട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഇടപെടൽ വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്