ആലുവ: ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച നിലയിൽ.
കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന 3–ാം വാർഡ് വിനിതാ ഭവനത്തിൽ സാബു (45) നെഞ്ചുവേദനയെ തുടർന്നു ചൊവ്വാഴ്ച രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്.
തുടർന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു. ഈ മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്റെ സ്വിച്ചാണ് മോർച്ചറി ജീവനക്കാർ ഓൺ ആക്കാൻ മറന്നുപോയത്.
പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു നൽകിയ മൃതദേഹം മുഖം പോലും കാണാനാവാതെ വീട്ടുകാർക്കു സംസ്കരിക്കേണ്ടി വന്നു.
അസ്വാഭാവിക മരണമായതിനാൽ ഗവ. മെഡിക്കൽ കോളജിൽ ഫൊറൻസിക് സർജൻ പോസ്റ്റ്മോർട്ടം നടത്തണമെന്നു പൊലീസ് നിർദേശിച്ചു. അതനുസരിച്ച് ഇന്നലെ രാവിലെ 6 ന് എഴുപുന്നയിൽ നിന്നു വീട്ടുകാരും വാർഡ് അംഗവും മൃതദേഹം കൈപ്പറ്റാൻ എത്തി. ഫ്രീസർ തുറന്നപ്പോൾ ശരീരം ജീർണിച്ചു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നുവെന്നു ബന്ധു ജയേന്ദ്രദാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്