കോഴിക്കോട്: സ്വകാര്യ ആശുപത്രികളിൽ രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർമാർ കമ്മീഷൻ വാങ്ങുന്നുണ്ടെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്.
ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗിയെ എത്തിച്ചാൽ ഡ്രൈവർക്ക് പതിനായിരം രൂപ വരെ കമ്മീഷൻ ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു. ഡോക്ടർമാർ തന്നോട് നേരിട്ട് പറഞ്ഞ കാര്യമാണിതെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ പ്രസ്താവന ആംബുലൻസ് തൊഴിലാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് ഉടമസ്ഥർ കുറ്റപ്പെടുത്തി.
ആംബുലൻസ് ഡ്രൈവർമാർ പണം വാങ്ങുന്നുണ്ടെന്ന് തെളിവുണ്ടെങ്കിൽ മന്ത്രി അത് പുറത്തുവിടണം. അത്തരം നടപടികളുണ്ടെങ്കിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്.രോഗിയെ ഏത് ആശുപത്രിയിൽ എത്തിക്കണമെന്ന് തീരുമാനിക്കുന്നത് ആംബുലൻസ് ഡ്രൈവർമാരല്ല. സാധാരണയായി ഏറ്റവും അടുത്തുള്ള ആശുപത്രിയിലാണ് ആദ്യം എത്തിക്കാറുള്ളത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമോ ബന്ധുക്കളുടെ താല്പര്യപ്രകാരമോ ആണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്.
മന്ത്രിയെ നേരിട്ട് കണ്ട് സംഘടനയുടെ പ്രതിഷേധം അറിയിക്കും. തങ്ങളെ പരസ്യമായി അപമാനിച്ച നടപടി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!