സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അതിരൂപതാ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട് പറഞ്ഞു.
റേഡിയോ മീഡിയാ വില്ലേജും ഡി.സി.എൽ ചങ്ങനാശേരി മേഖലയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ പരിപാടിയും ആന്റി (ഡഗ്സ് സ്കൂൾ) ബ്രിഗേഡ് പ്രവർത്തനവർഷവും മീഡിയാ വില്ലേജ് തിയറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോ പറയാം, കിക്ക് ഔട്ട് എന്ന പേരിൽ ഒരു വർഷക്കാലം സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ലോഗോ ഡി.സി. എൽ മേഖല ഓർഗൈനസർ ജോഷി കൊല്ലാപുരത്തിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു.
മീഡിയാ വില്ലേജ് എക്സിക്കുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.എൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ, ആൻസി മേരി ജോൺ, കെ. വിപിൻ രാജ്, ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു. സെന്റ് ആൻസ് സ്കൂൾ ഗായക സംഘം ലഹരി വിരുദ്ധ തീം സോംഗ് അവതരിപ്പിച്ചു.
നോ പറയാം, കിക്ക് ഔട്ട് എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഒരു വോട്ടിന് 15,000 രൂപ വരെ വോട്ടർമാർക്ക് നൽകി'; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി
'ലഹരി തട്ടിക്കൊണ്ടുപോയതാകാം'; ചിക്കമഗളൂരുയിൽ കാണാതായ 15കാരി ശ്രീനന്ദയെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർത്തി കുടുംബം
'സുധാകരൻ്റെ തലയിൽ മുഴുവൻ ജാതിബോധം '; എച്ച് സലാം
'സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണം'; പൊലീസ് നടപടി ചോദ്യം